മുഴുവൻ സമയ പ്രസിഡന്റ് തന്നെയാണെന്ന് സോണിയ ഗാന്ധി

ന്യൂഡൽഹി∙ താൻ പാർട്ടിയുടെ മുഴുവൻ സമയ പ്രസിഡന്റ് തന്നെയാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. എഐസിസി ആസ്ഥാനത്ത് ആരംഭിച്ച കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. മനസ്സു തുറന്നു സംസാരിക്കുന്നതിനെ എപ്പോഴും അനുകൂലിച്ചിട്ടുള്ള ആളാണു താൻ. ആർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കിൽ അതു നേരിട്ടാവാം. മാധ്യമങ്ങളിലൂടെ തന്നോട് സംസാരിക്കേണ്ട ആവശ്യമില്ല. പാ‍ര്‍ട്ടിയില്‍ അച്ചടക്കവും ആത്മനിയന്ത്രണവും ആവശ്യമാണ്. നേതാക്കളുടെ സത്യസന്ധതയാണ് ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു.

കോൺഗ്രസിനു മുഴുവൻ സമയ പ്രസിഡന്റില്ലെന്ന് ആരോപണമുന്നയിച്ച ജി 23 നേതാക്കളെ ഉന്നമിട്ടായിരുന്നു സോണിയയുടെ പരാമർശം. പൂർണതോതിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്താനാണു തീരുമാനമെന്നും അതിനുള്ള നടപടികൾ യോഗം ചർച്ച ചെയ്യുമെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. പുതിയ അധ്യക്ഷനെ 2022 സെപ്റ്റംബറില്‍ തിരഞ്ഞെടുക്കും. സംഘടനാ തിരഞ്ഞെടുപ്പിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. 2021 ജൂണ്‍ 31 ന് മുമ്പ് സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള തീരുമാനമെടുത്തിരുന്നു. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് മെയ് 10 ന് ചേര്‍ന്ന പ്രവര്‍ത്തക സമതി യോഗം സംഘടനാ തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടിവയ്ക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →