ജമ്മു: ജമ്മു കാഷ്മീരിലെ ഇഡ്ഗയിൽ ഒരു നാട്ടുകാരനെ ഭീകരർ വധിച്ചു. വഴിയോര കച്ചവടക്കാരനെയാണ് ഭീകരർ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രണ്ട് അധ്യാപകരെ ഭീകരർ കൊലപ്പെടുത്തിയതും ഇഡ്ഗയിലായിരുന്നു.
ഇതിനിടെ, ലഷ്കർ ഇ ത്വയ്ബ കമാൻഡർ ഉമർ മുഷ്താഖ് ഖാൻഡെ ഉൾപ്പെടെ രണ്ടു ഭീകരരെ പുൽവാമയിൽ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. പാംപോറിൽ നടന്ന ഏറ്റുമുട്ടലിൽ ഭീകരരിൽ നിന്ന് ഒട്ടേറെ ആയുധങ്ങളും കണ്ടെത്തി.