ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായ 17 പേര്‍ക്കായി തെരച്ചില്‍ പുനരാരംഭിച്ചു

കോട്ടയം : കോട്ടയത്തും ഇടുക്കിയിലുമായി ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായ 17 പേര്‍ക്കായി തെരച്ചില്‍ 17/10/21 ഞായറാഴ്ച രാവിലെ പുനരാരംഭിച്ചു. കോട്ടയത്തെ കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് കാണാതായത് 9 പേരെയാണ്. ഇടുക്കിയിലെ കൊക്കയാറിൽ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നത് 8 പേരാണ്. കനത്ത മഴയിൽ കോട്ടയത്തിന്റെ കിഴക്കൻ മേഖല ഒറ്റപ്പെട്ടിരിക്കുകയണ്.

കൂട്ടിക്കൽ, മുണ്ടക്കയം കാഞ്ഞിരപ്പള്ളി മേഖലയിൽ ശക്തമായ മഴ തുടരുന്നു. 40 അംഗ കരസേന സംഘം കൂട്ടിക്കലെത്തി. ഇടുക്കിയിലും പലയിടത്തും കനത്ത മഴ തുടരുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →