റായ്പൂർ: ഛത്തീസ്ഗഢിലെ റായ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം. ആറ് സിആര്‍പിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
16/10/21 ശനിയാഴ്ച രാവിലെ 6.30ഓടെയാണ് സ്ഫോടനമുണ്ടായത്. സിആര്‍പിഎഫ് സ്പെഷ്യല്‍ ട്രെയിന്‍ നിര്‍ത്തിയിട്ട സമയത്ത് ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ രണ്ടു പേരെ റായ്പൂരിലെ നാരായണ ആശുപത്രികളിലേക്കും ബാക്കിയുള്ളവരെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഝര്‍സുഗുഡയില്‍ നിന്ന് ജമ്മുവിലേക്ക് പോവുകയായിരുന്നു ട്രെയിന്‍.

