ഒ​ടി​ടി ഉള്ളടക്കം രാ​ജ്യ​ത്തെ നശിപ്പിക്കും, നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ആ​ര്‍​എ​സ്എ​സ് മേ​ധാ​വി

മും​ബൈ: ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ​യും മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​ടെ​യും ഉ​ള്ള​ട​ക്കം നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ആ​ര്‍​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ന്‍ ഭ​ഗ​വ​ത്. വി​ജ​യ​ദ​ശ​മി ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പു​രി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ ഉ​ള്ള​ട​ക്ക​ത്തി​ന് ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ല. അ​വ രാ​ജ്യ​ത്തെ ന​ശി​പ്പി​ക്കും. കോ​വി​ഡി​നെ തു​ട​ര്‍​ന്ന് ഓ​രോ കൊ​ച്ചു കു​ട്ടി​യു​ടെ കൈ​യി​ലും മൊ​ബൈ​ല്‍ ഫോ​ണ്‍ ല​ഭി​ച്ചു. അ​വ​ര്‍ അ​തി​ല്‍ കാ​ണു​ന്ന​തി​നൊ​ന്നും നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​യ​ക്കു​മ​രു​ന്ന്, ബി​റ്റ്‌​കൊ​യി​ന്‍ എ​ന്നി​വ ദേ​ശ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ധ​ന​സ​ഹാ​യം ന​ല്‍​കു​ന്നു. ആ​ളു​ക​ളി​ല്‍ മ​യ​ക്കു​മ​രു​ന്നി​ന്റെ ഉ​പ​യോ​ഗം വ​ര്‍​ധി​ച്ചു. ബി​റ്റ്‌​കൊ​യി​ന്‍ പോ​ലു​ള്ള അ​നി​യ​ന്ത്രി​ത​മാ​യ ക​റ​ന്‍​സി​ക​ള്‍​ക്ക് എ​ല്ലാ രാ​ജ്യ​ങ്ങ​ളു​ടെ​യും സ​മ്പ​ദ് വ്യ​വ​സ്ഥ​യെ അ​സ്ഥി​ര​പ്പെ​ടു​ത്താ​നും വെ​ല്ലു​വി​ളി​ക​ള്‍ ഉ​യ​ര്‍​ത്താ​നും സാ​ധി​ക്കും. ഈ ​കാ​ര്യ​ങ്ങ​ളി​ൽ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മോ​ഹ​ന്‍ ഭ​ഗ​വ​ത് ആ​വ​ശ്യ​പ്പെ​ട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →