ആലപ്പുഴ : പിതാവിന്റെ പെട്ടി ഓട്ടോയുടെ ചില്ലില്‍ തലകുരുങ്ങി കഴുത്തു മുറുകി നാലുവയസുകാരന്‍ മരിച്ചു. പുന്നപ്ര കുറുവന്‍തോട് മണ്ണാന്‍ പറമ്പില്‍ ഉമറുല്‍ അത്താബിന്റെയും അന്‍സിലയുടെയും മകന്‍ മുഹമ്മദ് ഹാനാനാണ് ദാരുണമായി മരണമടഞ്ഞത്.
ഉച്ചഭക്ഷണത്തിനായി ഉമറുല്‍ അത്താബ് വീട്ടിലെത്തിയ സമയത്ത് കളിക്കുകയായിരുന്ന ഹനാന്‍ ഓട്ടോയുടെ മുന്‍ ചക്രത്തില്‍ കയറി പകുതി ഉടഞ്ഞ ചില്ലിലൂടെ അകത്തേക്കു കടക്കാന്‍ ശ്രമിച്ചു. ഇതിനിടെ കാല്‍ വഴുതിപ്പോയതോടെ കഴുത്തിലെ ഞരമ്പ് മുറിഞ്ഞാണ് കുട്ടി മരിച്ചത്.
2021 ഒക്ടോര്‍ 13ന് വൈകിട്ട് മൂന്നുമണിയോടെയയാണ് സംഭവം.കുട്ടിയുടെ ശബ്ദം ഒന്നും കേള്‍ക്കാക്കാത്തതിനാല്‍ അന്വേഷിച്ചെത്തിയ മാതാപിതാക്കള്‍ വണ്ടിയുടെ ചില്ലില്‍ തലകുടുങ്ങിയ കുട്ടിയെ കണ്ടു.ഉടനെ ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുഹമ്മദ് അമീനാണ് ഹനാന്‍രെ സഹോദരന്‍.

