തിരുവനന്തപുരത്ത് കോളജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു. കൊല്ലം അഞ്ചൽ സ്വദേശി ജോഷ്വാ എബ്രഹാമാണ് മരിച്ചത്. മാർ ഇവാനിയോസ് കോളജിലെ സെന്റ് തോമസ് ഹോസ്റ്റലിലാണ് സംഭവം. അബദ്ധത്തില്‍ കാല്‍വഴുതിവീണതാണെന്നാണ് പ്രാഥമിക നിഗമനം.

പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നുണ്ട്. ഗോവണിപ്പടിയില്‍ വീണുകിടക്കുന്ന നിലയിലാണ് കണ്ടത്. ജോഷ്വ എബ്രഹാം രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയും ബാസ്കറ്റ് ബോള്‍ താരവുമാണ്. 13/10/21 ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →