അച്ഛനും മകനും കുത്തേറ്റ്‌ മരിച്ചു . മരുകന്‍ പോലീസ്‌ കസ്‌റ്റഡിയില്‍

തിരുവനന്തപുരം: പൂജപ്പുര മുടവന്‍മുകളില്‍ അച്ഛനും മകനും കുത്തേറ്റുമരിച്ചു. ഓട്ടോഡ്രൈവറായ സുനില്‍, മകന്‍ അഖില്‍ എന്നിവരാണ്‌ മരിച്ചത്‌. മരുമകന്‍ അരുണാണ്‌ കുത്തിയത്‌. 2021 ഒക്ടോബര്‍ 12 രാത്രി എട്ടുമണിയോടെയാണ്‌ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നുളള തര്‍ക്കമാണ്‌ കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചത്‌.

രാത്രി എട്ടുമണിയോടെ മദ്യലഹരിയില്‍ വീട്ടിലെത്തിയ അരുണ്‍ വഴക്കുണ്ടാക്കുകയും വഴക്കിനിടെ കത്തികൊണ്ട്‌ കുത്തുകയുമായിരുന്നു. സുനിലിന്‌ കഴുത്തിലും അഖിലിന്‌ നെഞ്ചിലുമാണ്‌ കുത്തേറ്റത്‌. സംഭവത്തിനുശേഷം ഓടിരക്ഷപെടാന്‍ ശ്രിച്ച പ്രതിയെ പോലീസ്‌ തൊട്ടടുത്ത പൂജപ്പുര ജംങ്‌ഷനില്‍ വെച്ചുതന്നെ കസ്റ്റഡിയിലെടുത്തു.

ഗുരുതരമായി പരിക്കേറ്റ സുനിലിനെയും അഖിലിനെയും ഉടന്‍ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →