ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ 7 ഭീകരരെ സുരക്ഷാസേന വധിച്ചു. ദ് റെസിസ്റ്റന്‍സ് ഫ്രണ്ടുമായി (ടി.ആര്‍.എഫ്.) ബന്ധമുള്ള മൂന്നു പേര്‍ ഉള്‍പ്പെടെയാണു മരിച്ചത്. ഭീകരര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏഴു സിവിലിയന്‍മാരെ വധിച്ചതോടെയാണു കശ്മീരില്‍ ഭീകരവേട്ട വീണ്ടും ശക്തമായത്. മരിച്ചവരിലൊരാള്‍ ഗന്ധര്‍ബാല്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന മുഖ്താര്‍ ഷാ ആണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ബിഹാര്‍ സ്വദേശിയായ തെരുവ് കച്ചവടക്കാരന്‍ വീരേന്ദ്ര പാസ്വാനെ കഴിഞ്ഞയാഴ്ച കൊലപ്പെടുത്തിയ ശേഷം ഇയാള്‍ പ്രവര്‍ത്തനം ഷോപിയാനിലേക്കു മാറുകയായിരുന്നെന്നു പോലീസ് അറിയിച്ചു.ഇതിനു മണിക്കൂറുകള്‍ക്കുശേഷം ഫെരിപോറ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരും കൊല്ലപ്പെട്ടു. ഷോപ്പിയാനില്‍ തന്നെ നാല് ഭീകരരെ കൂടി സൈന്യം ഏറ്റമുട്ടലില്‍ വധിച്ചിട്ടുണ്ട്.