മലപ്പുറം : കഞ്ചാവ് ചെടി നട്ടുവളര്‍ത്തി ഫോട്ടോയെടുത്ത് കൂട്ടുകാര്‍ക്കയച്ചുകൊടുത്ത യുവാവ് എക്‌സൈസ് പിടിയിലായി. മലപ്പുറം വണ്ടൂര്‍ സ്വദേശി പാറപ്പുറവന്‍ വീട്ടില്‍ സനീര്‍ ആണ് പിടിയിലായത്. വണ്ടൂര്‍ വിഎംസി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ മൈതാനത്തിന്റെ പരിസരത്ത് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 360 മില്ലിഗ്രാം ഹാഷിഷ് ഓയിലുായി പടികൂടിയ സനീറിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് വാട്‌സാപ്പ് വഴി കഞ്ചാവ് ചെടിയുടെ ഫോട്ടോകള്‍ അയച്ചുകൊടുത്തത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത്.
ഇതോടെയാണ് സനിര്‍ താമസിക്കുന്ന വണ്ടൂര്‍ ടിബി കുന്നിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കഞ്ചാവ് ചെടി വളര്‍ത്തുന്ന കാര്യം പുറത്തറിയുന്നത് .എക്‌സൈസ് നടത്തിയ പരിശോധനയില്‍ ക്വാര്‍ട്ടേഴ്‌സിന്റെ പുറകുവശത്ത് ചെടികള്‍ക്കിടയില്‍ നിന്ന് മൂന്നുമാസം വളര്‍ച്ചയെത്തിയ കഞ്ചാവ് ചെടി കണ്ടെത്തുകയുണ്ടായി

