അഗര്‍ത്തല: ത്രിപുര ഇടത് മുന്നണി കണ്‍വീനറും സി പി എം കേന്ദ്ര കമ്മിറ്റി അംഗവുമായ ബിജന്‍ ധര്‍ (70) അന്തരിച്ചു. കൊവിഡ് അനുബന്ധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. മൃതദേഹം ബിജന്‍ ധറിന്റെ ആഗ്രഹ പ്രകാരം അഗര്‍ത്തല സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് കൈമാറും. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് ബിജന്‍ ധര്‍ രാഷ്ട്രീയ രംഗത്തെത്തിയത്. 1978ല്‍ സി പി എം സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1995ല്‍ സെക്രട്ടേറിയറ്റ് അംഗമായി. 2008നും 2018നും ഇടയില്‍ പാര്‍ട്ടി സെക്രട്ടറിയായി പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് എല്‍ ഡി എഫ് കണ്‍വീനറായി. ഇള ദാസ്ഗുപ്തയാണ് ബിജന്‍ ധറിന്റെ ഭാര്യ. മകള്‍: ഗോപ ധര്‍.