ബംഗളൂരു: പുതിയ കാലത്തെ ഇന്ത്യന്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ താല്പര്യപ്പെടുന്നവരാണ്. കൂടാതെ കല്യാണം കഴിഞ്ഞാലും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കാന് അവര്‍ക്ക് താത്പര്യമില്ലെന്നും കര്‍ണാടക ആരോഗ്യ മന്ത്രി ഡോ.കെ സുധാകര്‍. ഇന്ത്യന്‍ സമൂഹം പാശ്ചാത്യ സ്വാധീനത്തിലാണെന്ന് ആരോപിച്ച അദ്ദേഹം ആളുകള്‍ തങ്ങളുടെ മാതാപിതാക്കളെ കൂടെ താമസിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു.
ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോളജിക്കല്‍ സയന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇക്കാര്യം പറയുന്നതില്‍ തനിക്ക് ദുഖമുണ്ട്. ഇക്കാലത്ത് ഒരുപാട് സ്ത്രീകള്‍ അവിവാഹിതരായിരിക്കാനാണ് ആഗ്രഹിക്കുന്നത്. വിവാഹം കഴിച്ചാല്‍ തന്നെ ഇവര്‍ക്ക് പ്രസവിക്കാന്‍ താത്പര്യമില്ല. വാടക ഗര്‍ഭധാരണമാണ് അവര്‍ക്ക് താത്പര്യം. അവരുടെ ചിന്തയില്‍ കാര്യമായ മാറ്റമുണ്ടായിരിക്കുന്നു. അത് നല്ലതല്ലെന്നും മന്ത്രി പറഞ്ഞു.

