തിരുവനന്തപുരം : അമൃത ടിവി ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ സന്തോഷ് ബാലകൃഷ്‌ണന്‍ (46)അന്തരിച്ചു. ഹൃദയാഘാടത്തെ തുടര്‍ന്ന് 2021 ഒക്ടോബര്‍ 10ന് പുലര്‍ച്ചെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം വഴുതക്കാട് അമൃത ടിവി ആസ്ഥാനത്തെത്തിച്ചശേഷം കൊച്ചിയിലേക്ക് കൊണ്ടുപോയി .സൂര്യ ടിവിയിലൂടെ ദൃശ്യ മാധ്യമ രംഗത്തെത്തിയ സന്തോഷ് 5 വര്‍ഷം മുമ്പാണ് അമൃത ടിവി വാര്‍ത്താ വിഭാഗത്തിലെത്തിയത്.
കൊച്ചി കിഴക്കമ്പലം ഞാറല്ലൂര്‍ പ്രതിഭയില്‍ ബാലകൃഷ്‌ണന്‍ നായര്‍-വത്സല ദമ്പതികളുടെ മകനാണ് കൊച്ചിയിലെ സ്വകാര്യ മെഡിക്കല്‍ കമ്പനി ഉദ്യോഗസ്ഥ സജിതയാണ് ഭാര്യ .9-ാം ക്ലാസ് വിദ്യാര്‍ത്ഥി ഹരികൃഷ്‌ണന്‍, നാലാംക്ലാസ് വിദ്യാര്‍ത്ഥിനി പാര്‍വതി എന്നിവരാണ് മക്കള്‍. സുധീഷ് ഏക സഹോദരന്‍. സംസ്‌കാരം 2021 ഒക്ടോബര്‍ 10ന് ഉച്ചക്ക് ശേഷം വീട്ടുവളപ്പില്‍ .
സന്തോഷ് ബാലകൃഷ്‌ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,തൊഴില്‍ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി,പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.സൂര്യ ടിവിയിലൂടെ ദൃശ്യമാധ്യമ രംഗത്തെത്തിയ സന്തോഷ് ഊര്‍ജസ്വലമായ ഇടപെടലിലൂടെയും സൗമ്യമായ പെരുമാറ്റത്തിലൂടെയും ശ്രദ്ധേയനായി. അദ്ദേഹത്തിന്റെ വിയോഗം തീര്‍ത്തും അപ്രതീക്ഷിമാണ്.
സന്തോഷ് ബാലകൃഷ്‌ണന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നതായും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

