കേരളത്തില്‍ 18 വയസിന് മുകളിലുള്ള 82.6 ശതമാനം പേരില്‍ കൊവിഡ് ആന്റിബോഡി; സിറോ സര്‍വെഫലം പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള 82.6 ശതമാനം പേരില്‍ കൊവിഡ് ആന്റിബോഡിയുണ്ടെന്ന് സിറോ സര്‍വെയില്‍ കണ്ടെത്തല്‍.

കുട്ടികളില്‍ 40.02%, 49 വയസുവരെയുള്ള സ്ത്രീകളില്‍ 65.4%, തീരമേഖലയില്‍ 87.7%, ചേരിപ്രദേശങ്ങളില്‍ 85.3% എന്നിങ്ങനെയാണ് ആന്റിബോഡി സാന്നിധ്യം.

സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായാണ് വിവിധ മേഖലകളിലെ ജനങ്ങള്‍ക്കിടയില്‍ പഠനം നടത്തിയത്. വാക്‌സിനേഷനാണ് പ്രതിരോധത്തിന്റെ പ്രധാന ഘടകമായി കണ്ടെത്തിയത്.

ആകെ വാക്‌സിനെടുത്തവര്‍ 3,66,19,693 പേരാണ്. ആദ്യ ഡോസെടുത്തവര്‍ 2,49,41,863 (93.38%). രണ്ടാം ഡോസെടുത്തവര്‍ 1,16,77,830 (43.72%).

സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി പരമാവധി പേര്‍ക്കു വാക്‌സീന്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമം.

സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →