തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വാഹനങ്ങൾ തകർത്ത സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആൾ പിടിയിലായി. പൂജപുര സ്വദേശി എബ്രഹാം (18)ആണ് ആർപിഎഫിന്റെ പിടിയിലായത്.
09/10/21 ശനിയാഴ്ച പകൽ എബ്രഹാം വീട്ടിൽ നിന്ന് വഴക്കിട്ട് ഇറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവമുണ്ടായത്. ഇയാൾ മയക്കുമരുന്നിന് അടിമയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിന് പിന്നിൽ മോഷണശ്രമമല്ലെന്നാണ് നിലവിൽ
പൊലീസിന്റെ നിഗമനം.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. വാഹനത്തിൽ നിന്ന് ഇയാൾ ഒന്നും കൊണ്ടുപോയിട്ടില്ല. എന്നാൽ ചില വാഹനങ്ങളിൽ നിന്ന് പാസ്‌പോർട്ടുകളും ഡ്രൈവിംഗ് ലൈസൻസുകളും ശേഖരിച്ച് ഇയാൾ നശിപ്പിച്ച് കളഞ്ഞതായി സമീപത്തു നടത്തിയ ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

