ഗുവാഹത്തി: വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏക രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം ഇനി ഗൗതം അദാനിക്കു സ്വന്തം. ഗുവാഹത്തി ലോക്പ്രിയ ഗോപിനാഥ് ബോര്‍ഡോലോയ് രാജ്യാന്തര വിമാനത്താവളം അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്സ് ലിമിറ്റഡിനു കൈമാറി. വിമാനത്താവളം വില്‍പ്പനയ്ക്കെതിരേ ഉയര്‍ത്ത കടുത്ത പ്രതിഷേധം അവഗണിച്ചാണു കേന്ദ്ര സര്‍ക്കാരിന്റെ നടപടി. ഇനി മുതല്‍ അദാനി ഗുവാഹത്തി രാജ്യാന്തര വിമാനത്താവളം ലിമിറ്റഡ്(എ.ജി.ഐ.എ.എല്‍) എന്നായിരിക്കും ഗുവാഹത്തി വിമാനത്താവളത്തിന്റെ പേര്.
കനത്ത സുരക്ഷാസന്നാഹത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രതീകാത്മക താക്കോല്‍ എ.ജി.ഐ.എ.എല്‍. ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ഉത്പാത് ബറുവയ്ക്കു കൈമാറി. വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം, പ്രവര്‍ത്തനം എന്നിവയ്ക്കുള്ള അവകാശം അദാനി ഗ്രൂപ്പിനു കൈമാറാന്‍ ഈ വര്‍ഷമാദ്യം തീരുമാനമായിരുന്നു. എന്നാല്‍, വിമാനത്താവളം ഏറ്റെടുക്കുന്ന നടപടി നീണ്ടുപോവുകയായിരുന്നു. കോണ്‍ഗ്രസ്, അസം ജാതീയ പരിഷത്ത് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെയും വിമാനത്താവളം ജീവനക്കാരുടെയും പ്രതിഷേധം അവഗണിച്ചാണു കൈമാറ്റം.

