ഇറാന്റെ ആദ്യത്തെ പ്രസിഡന്റായ അബുല്‍ഹസ്സന്‍ ബനീസദര്‍ പാരീസില്‍ നിര്യാതനായി

പാരിസ്: 1979ലെ ഇസ്ലാമിക വിപ്ലവാനന്തരം ഇറാന്റെ ആദ്യത്തെ പ്രസിഡന്റായ അബുല്‍ഹസ്സന്‍ ബനീസദര്‍ (88) പാരീസില്‍ നിര്യാതനായി. രാജ്യത്ത് നിന്ന് പലായനം ചെയ്തതിനു പിന്നാലെ പതിറ്റാണ്ടുകളായി അദ്ദേഹം പാരിസിലായിരുന്നു. ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെ സാല്‍പെട്രിയര്‍ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ വെബ്സൈറ്റും ഇറാനിയന്‍ മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്യുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെതുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. ഒരു വര്‍ഷവും ഏതാനും മാസങ്ങളും മാത്രമാണ് പ്രസിഡന്റ് പദവയില്‍ ഇരുന്നുള്ളു. പുതുതായി രൂപീകരിച്ച ഇസ്ലാമിക പാര്‍ലമെന്റ് 1981 ജൂണില്‍ ഖുമൈനിയുടെ പിന്തുണയോടെ അദ്ദേഹത്തെ ഇംപീച്ച് ചെയ്തു. കുറച്ചുകാലം ഒളിവില്‍ താമസിച്ചതിന് ശേഷം, ഒരു വിമാനത്തില്‍ അദ്ദേഹം ഫ്രാന്‍സിലേക്ക് പലായനം ചെയ്യുകയായിരുന്നു.

പടിഞ്ഞാറന്‍ ഇറാനിലെ ഹമേദാന്‍ പ്രവിശ്യയില്‍ 1933ല്‍ ആണ് ബനീസദര്‍ ജനിച്ചത്. ഇറാനിലെ അവസാന ഷാ ആയ മുഹമ്മദ് റസാ പഹ്ലാവിക്കെതിരേ ഇസ്ലാമിക വിപ്ലവം വിജയകരമായി നയിച്ച റൂഹുല്ല ഖുമൈനിയുടെ സുഹൃത്തായിരുന്നു അദ്ദേഹത്തിന്റെ പിതാവ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →