തിരുവനന്തപുരം: ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. 09/10/21 ശനിയാഴ്ച ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും വർധിപ്പിച്ചു. തിരുവനന്തപുരത്ത് പെട്രോൾ വില 106 കടന്നു. ഡീസൽ വില 99.47 രൂപ.
കോഴിക്കോട് പെട്രോൾ ലിറ്ററിന് 104 രൂപ 60 പൈസയായി. ഡീസലിന് 97 രൂപ 85 പൈസയാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് 104 രൂപ 15 പൈസയും ഡീസലിന് 97 രൂപ 57 പൈസയും വർധിച്ചു. തുടര്‍ച്ചയായ എട്ടാം ദിവസമാണ് ഇന്ധനവില വര്‍ധിപ്പിച്ചത്.