താരിഫ് ഇതര വ്യാപാര തടസ്സങ്ങൾ (NTBs) ഒഴിവാക്കാൻ ആസിയാൻ രാജ്യങ്ങളോട് ശ്രീ പീയുഷ് ഗോയൽ ആഹ്വാനം ചെയ്തു

താരിഫ് ഇതര വ്യാപാര തടസ്സങ്ങൾ (NTBs) ഒഴിവാക്കണമെന്ന് ആസിയാൻ രാജ്യങ്ങളോട് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ആവശ്യപ്പെട്ടു.  CII സംഘടിപ്പിച്ച ആസിയാൻ രാജ്യങ്ങളിലെ വാണിജ്യ മന്ത്രിമാരുടെ സമ്പൂർണ്ണ യോഗത്തെ അഭിസംബോധന ചെയ്യവേ ആസിയാൻ മേഖലയ്ക്ക് പുറത്തുള്ള മൂന്നാം കക്ഷികൾ  സ്വതന്ത്ര വ്യാപാര കരാറുകൾ (FTAs) ദുരുപയോഗം ചെയ്യുന്നത് തടയണമെന്നും ശ്രീ ഗോയൽ ആവശ്യപ്പെട്ടു.

സമീപകാലത്ത് ആസിയാൻ മേഖലയിലേക്കുള്ള കയറ്റുമതിയിൽ, പ്രത്യേകിച്ച് കാർഷിക, വാഹന മേഖലകളിലേക്കുള്ള കയറ്റുമതിയിൽ നിരവധി നിയന്ത്രണങ്ങൾ നമുക്ക് നേരിടേണ്ടിവന്നത് നിർഭാഗ്യകരമാണെന്ന് വീഡിയോ കോൺഫെറെൻസിങ്ങിലൂടെ നടത്തിയ അഭിസംബോധനയിൽ ശ്രീ ഗോയൽ പറഞ്ഞു. ഇത്തരം നടപടികൾ പരസ്പര നിസ്സഹകരണത്തിലേക്ക് നയിക്കുമെന്നും വ്യാപാരം വിപുലീകരിക്കാനുള്ള നമ്മുടെ നേതാക്കന്മാരുടെ ദീർഘകാല താല്പര്യങ്ങളെ വ്രണപ്പെടുത്തുമെന്നും ഞാൻ കരുതുന്നു .

ഇപ്പോൾ; നിലനിൽക്കുന്ന  വ്യാപാര അസന്തുലിതാവസ്ഥ   പരിഹരിക്കുന്നതിന് ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതികൾക്ക് സ്വതന്ത്ര വ്യാപാര ഇളവുകൾ അനുവദിക്കാൻ ആസിയാൻ രാജ്യങ്ങളോട്  ശ്രീ ഗോയൽ ആവശ്യപ്പെട്ടു.

നിലവിലെ  ഏകദേശം 80 ബില്യൺ ഡോളറിന്റെ വ്യാപാരം ഇന്തോ-ആസിയാൻ മേഖലയെ ആഗോളതലത്തിൽ ഏറ്റവും വലിയ വ്യാപാര മേഖലയാക്കി മാറ്റുന്നു. എന്നിരുന്നാലും, 2022 ഓടെ ഇന്ത്യയും ആസിയാനും കൈവരിക്കേണ്ട 200 ബില്യൺ ഡോളർ എന്ന ലക്ഷ്യം അകലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താരിഫ് ഇളവുകളിലൂടെ വ്യാപാരം മെച്ചപ്പെടുത്തുന്നതിനുപകരം ന്യായവും തുല്യവും സുതാര്യവും പരസ്പരവും ഉൾക്കൊള്ളാവുന്നതുമായ വ്യാപാരത്തിന്  പ്രാധാന്യം നൽകണമെന്നും ശ്രീ ഗോയൽ ആവർത്തിച്ചു.

ആസിയാൻ രാജ്യങ്ങളുടെ  ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ജനറിക് മരുന്ന്, വാക്സിൻ നിർമ്മാണങ്ങളിൽ  ഇന്ത്യ  പൂർണ്ണ സഹകരണം ഉറപ്പു നൽകുന്നതായും  ശ്രീ ഗോയൽ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →