എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കൽ കേന്ദ്ര സർക്കാർ അംഗീകരിച്ചു

സാമ്പത്തിക കാര്യ കാബിനറ്റ് സമിതി (CCEA) അധികാരപ്പെടുത്തിയ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ; കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മലാ സീതാരാമൻ; കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പീയുഷ് ഗോയൽ; കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യ എന്നിവരടങ്ങുന്ന ‘എയർ ഇന്ത്യ സ്പെസിഫിക് ആൾട്ടർനേറ്റീവ് മെക്കാനിസം’ (AISAM), ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ടാലാസ് -Talace Pvt Ltd – സമർപ്പിച്ച ഏറ്റവും ഉയർന്ന ലേല തുകയ്ക്ക് എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കാൻ അംഗീകാരം നൽകി. AIXL, AISATS എന്നിവയിലുള്ള എയർ ഇന്ത്യയുടെ ഓഹരി ഉൾപ്പെടെ, കേന്ദ്ര സർക്കാരിന്റെ 100% ഓഹരിയും ടാലാസ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറും.

AI-യുടെ എന്റർപ്രൈസ് മൂല്യമായി (EV) 18,000 കോടി രൂപ കണക്കാക്കി ലേല തുക സമർപ്പിച്ച ടാലാസ് പ്രൈവറ്റ് ലിമിറ്റഡ് വിജയികളായി. 14,718 കോടി രൂപ വിലമതിക്കുന്ന ഭൂമിയും കെട്ടിടവും ഉൾപ്പെടെയുള്ള നോൺ-കോർ ആസ്തികൾ ഈ ഇടപാടിൽ ഉൾപ്പെടുന്നില്ല. അവ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള എയർ ഇന്ത്യ അസറ്റ് ഹോൾഡിംഗ് ലിമിറ്റഡിന് (AIAHL) കൈമാറും.

2017 ജൂണിൽ CCEA ‘തത്വത്തിൽ’ അംഗീകരിച്ചതോടെയാണ് എയർ ഇന്ത്യയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഓഹരി വിറ്റഴിക്കൽ പ്രക്രിയ ആരംഭിച്ചത്.

അടുത്ത ഘട്ടത്തിൽ താത്പര്യ പത്രം (Letter of Intent – LoI) നൽകുകയും തുടർന്ന് ഓഹരി വാങ്ങൽ കരാറിൽ ഒപ്പിടുകയും ചെയ്യും. അതിനുശേഷം, മുൻകൂർ വ്യവസ്ഥകൾ ഇരുപക്ഷവും പാലിക്കേണ്ടതുണ്ട്. 2021 ഡിസംബറിൽ ഇടപാട് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →