മിലിറ്ററി സ്കൂളിലേക്കുള്ള പ്രവേശനപരീക്ഷയിൽ പെൺകുട്ടികൾക്ക് അവസരം നൽകാൻ സുപ്രീംകോടതി

ന്യൂഡൽഹി: രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജിലേക്കുള്ള പ്രവേശന പരീക്ഷയിൽ ഈ വർഷം മുതൽ പെൺകുട്ടികളെ ഉൾപ്പെടുത്തുവാൻ സുപ്രീംകോടതി കേന്ദ്രസർക്കാറിന് നിർദേശം നൽകി. ജസ്റ്റിസ് എസ് കെ കൗൾ, ജസ്റ്റിസ് എം എം സുന്ദരേശൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ്  ഈ ഉത്തരവ് നൽകിയത്. നാഷണൽ ഡിഫൻസ് അക്കാദമിയിൽ പെൺകുട്ടികൾക്ക് ആദ്യമായി പ്രവേശനം നൽകുവാനുള്ള തീരുമാനത്തിന് പിന്നാലെയാണ് മിലിറ്ററി കോളേജിലേക്ക് വനിതകൾ കേഡറ്റുകളായി എത്തുവാൻ പോകുന്നത്.

2021 ഒക്ടോബർ 30 വരെയാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി. ഡിസംബറിൽ അഡ്മിഷൻ പൂർത്തീകരിച്ച് ക്ലാസുകൾ ആരംഭിക്കുന്നതാണ്. ആയതിനാൽ ഈ അധ്യയന വർഷം മുതൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകുന്ന നടപടികൾ പൂർത്തീകരിക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ ധരിപ്പിച്ചു. എന്നാൽ ഇത് അംഗീകരിക്കപ്പെട്ടില്ല.  ബുദ്ധിമുട്ടുകളെക്കുറിച്ചല്ല ഒരു ചുവട് മുന്നോട്ട് വയ്ക്കുവാനാണ് ഞങ്ങൾ നിർദ്ദേശിക്കുന്നത് എന്ന് കോടതി പറഞ്ഞു.

സൈനിക പരിശീലന സ്ഥാപനങ്ങളിലേക്ക് കാലക്രമേണ കൂടുതൽ പെൺകുട്ടികളെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. എന്നാൽ ഇതിൻറെ മാനദണ്ഡങ്ങൾ സംബന്ധിച്ച തീരുമാനമെടുക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും അധികാരികൾക്കും വിവേചന അധികാരം ഉണ്ടായിരിക്കുമെന്നും കോടതി പറഞ്ഞു  

സൈനിക സ്ഥാപനങ്ങളിൽ പെൺകുട്ടികളെ റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ച് സുപ്രീം കോടതിയിലുള്ള കേസിൽ നേരത്തെ നാഷണൽ ഡിഫൻസ് അക്കാദമിയിലേക്ക് പെൺകുട്ടികളെ എടുക്കുവാൻ കോടതി ഉത്തരവിട്ടിരുന്നു.

കൈലാസ് ഉദ്ധവറാവു എന്നയാൾ നൽകിയ പൊതുതാൽപര്യ ഹർജിയിനാണ് ഈ നിർദ്ദേശങ്ങൾ സുപ്രീംകോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി സ്കൂളിൽ നിന്നും മറ്റു സ്കൂളുകളിൽ നിന്നും പെൺകുട്ടികളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കൊണ്ടായിരുന്നു പൊതുതാൽപര്യഹർജി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →