ന്യൂഡൽഹി: സ്ഥിരനിയമനത്തിനു മുൻപ് മറ്റേതെങ്കിലും ആവശ്യത്തിന് ലഭിച്ചിട്ടുള്ള നിയമന കാലയളവ് സീനിയോരിറ്റിയിൽ ഉൾപ്പെടുത്തി പരിഗണിക്കുവാൻ പാടില്ല എന്ന സുപ്രീം കോടതി വിധിച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, ഡി വൈ ചന്ദ്രചൂഢ്, ബി വി നാഗരത്ന എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഒക്ടോബർ ഏഴാം തീയതി ഇത് സംബന്ധിച്ച് കേസ് തീർപ്പാക്കി കൊണ്ട് വിധി പ്രസ്താവിച്ചത്. സർവീസ് കാര്യങ്ങളിലും പ്രമോഷനിലും രാജ്യത്ത് ഈ വിധി നിർണായക സ്വാധീനമായി ഇനി മാറും.
ഡയറക്ട് റിക്രൂട്ട് ക്ലാസ് സെക്കൻഡ് എൻജിനീയറിങ് ഓഫീസേഴ്സ് അസോസിയേഷനും മഹാരാഷ്ട്ര സർക്കാരും തമ്മിലുള്ള കേസിൽ അപ്പീൽ പരിഗണിച്ചുകൊണ്ടാണ് ആണ് മൂന്നംഗബെഞ്ചിന്റെ തീരുമാനം.

