സ്കൂൾ വിദ്യാർത്ഥികളുടെ ഫീസ് കുടിശ്ശിക ഈടാക്കുന്നതിന് മാനേജ്മെൻറിന് അനുയോജ്യമായ മാർഗ്ഗങ്ങൾ സ്വീകരിക്കാം- സുപ്രീംകോടതി

ന്യൂഡൽഹി: ഫീസ് യഥാസമയം നൽകാതെ കുടിശ്ശിക വരുത്തിയ കുട്ടികളിൽ നിന്ന് നിയമവിധേയമായ മാർഗങ്ങളിലൂടെ അത് ഈടാക്കിയെടുക്കുന്നതിന് സ്കൂൾ മാനേജ്മെൻറിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധിച്ചു. ഫീസ് നൽകാത്ത കുട്ടികളെ ക്ലാസ്സിൽ തുടരുന്നത് തടയരുത് എന്ന നിർദേശിച്ചുകൊണ്ട് സുപ്രീംകോടതിയുടെ തന്നെ മുൻപുണ്ടായ വിധിയിൽ വ്യക്തത ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിലാണ് 07-10-2021,ബുധനാഴ്ച ഇത്തരം ഒരു തീർപ്പ് സുപ്രീം കോടതി പ്രഖ്യാപിച്ചത്. ജസ്റ്റിസുമാരായ കെ എം ഖാൻവിൽകർ, സി ടി രവികുമാർ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. അതേസമയം  രക്ഷിതാക്കളുടെയും  മാതാപിതാക്കളുടെയും അപേക്ഷകളെ അനുഭാവപൂർവ്വം പരിഗണിക്കണമെന്നും ബെഞ്ച് നിർദ്ദേശിച്ചു. 

2021 മെയ് മൂന്നാം തീയതിയിൽ സുപ്രീംകോടതി നൽകിയ നിർദേശങ്ങളിൽ വ്യക്തത അഭ്യർത്ഥിച്ചുകൊണ്ട് പ്രോഗ്രസീവ് സ്കൂൾസ് അസോസിയേഷൻ എന്ന സംഘടന നൽകിയ അപേക്ഷയിലാണ് ഈ വിധിപ്രസ്താവം. 

സ്കൂൾ മാനേജ്മെൻറ് തീരുമാനത്തിൽ ആക്ഷേപമുള്ള രക്ഷിതാവിനോ മാതാപിതാക്കൾക്കോ അനുയോജ്യമായ സംവിധാനങ്ങളിൽ പരാതി നൽകുന്നതിനും അവകാശമുണ്ട് എന്ന് കോടതി വിധിയിൽ പറയുന്നു. ഫീസ് ഈടാക്കിയെടുക്കുന്ന നടപടികൾ കർശനമായും നിയമത്തിൻറെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണമെന്നും വിധിയിൽ നിർദേശിച്ചിട്ടുണ്ട്. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →