ലൗസന്നെ: അന്തര്‍ദേശിയ ഹോക്കി ഫെഡറേഷന്റെ (എഫ്.ഐ.എച്ച്.)2020/2021 സീസണിലെ ഹോക്കി സ്റ്റാര്‍സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യംകൊണ്ട് സമ്പന്നമായിരുന്നു പുരസ്‌കാര പട്ടിക. ഇന്ത്യന്‍ പുരുഷ ടീം ഗോള്‍കീപ്പറും മലയാളിയുമായ പി.ആര്‍. ശ്രീജേഷ് മികച്ച പുരുഷ ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം നേടിയപ്പോള്‍ ഇന്ത്യന്‍ വനിതാ ടീം ഗോള്‍കീപ്പര്‍ സവിത പുനിയ മികച്ച വനിതാ ഗോള്‍കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു.പുരുഷന്‍മാരുടെ വിഭാഗത്തില്‍ ഇന്ത്യയുടെ ഹര്‍മന്‍പ്രീത് സിങ്ങും വനിതാ വിഭാഗത്തില്‍ ഗുര്‍ജിത് കൗറും മികച്ച താരങ്ങള്‍ക്കുള്ള പുരസ്‌കാരം നേടി.മികച്ച പുരുഷ വനിതാ ടീം പരിശീലകര്‍ക്കുള്ള പുരസ്‌കാരവും ഇന്ത്യന്‍ പരിശീലകരായിരുന്ന ഗ്രഹാം റെയ്ഡും (പുരുഷ ടീം) സ്യോര്‍ദ് മാരിനും (വനിതാ ടീം) സ്വന്തമാക്കി. വോട്ടിങ്ങിലൂടെയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
അന്തര്‍ദേശിയ ഹോക്കി സ്റ്റാര്‍സ് പുരസ്‌കാരം നേടി മലയാളി താരം ശ്രീജേഷ്
