ലഖിംപൂരിലേക്ക് ഇന്ന് പഞ്ചാബില്‍നിന്ന് കോണ്‍ഗ്രസ് മാര്‍ച്ച്

മൊഹാലി: കേന്ദ്രമന്ത്രിയുടെ മകന്റെ കാറിടിച്ച് കര്‍ഷകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് പഞ്ചാബില്‍നിന്ന് ഉത്തര്‍പ്രദേശിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങി കോണ്‍ഗ്രസ്. പഞ്ചാബിലെ മൊഹാലിയില്‍നിന്ന് ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു അറിയിച്ചു. സിദ്ദുവിന്റെ നേതൃത്വത്തിലാവും മാര്‍ച്ച് നടക്കുകയെന്ന് അദ്ദേഹത്തിന്റെ ഓഫിസ് വ്യക്തമാക്കി. ലഖിംപൂര്‍ ഖേരിയിലെ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ തുടങ്ങിയവരെ യുപി പോലിസ് തടഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →