റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൂറു മാറിയവർ പ്രത്യേക പാർട്ടി രൂപീകരിക്കുകയോ നിലവിലുള്ള മറ്റൊരു പാർട്ടിയിൽ ചേരുകയും ചെയ്തില്ല എങ്കിൽ കൂറുമാറ്റക്കാർ മാത്രമായിരിക്കുമെന്ന് കർണാടക ഹൈക്കോടതി വിധി

October 6, 2021 - 9:57 pm

ബാംഗ്ലൂർ: ഒരു പാർട്ടിയിൽ നിന്ന് കൂറുമാറി വേർപിരിയുന്നവർ  മറ്റൊരു പാർട്ടി രൂപീകരിക്കുകയോ നിലവിലുള്ള വേറെ ഏതെങ്കിലും പാർട്ടിയിൽ ചേരുകയോ ചെയ്തിട്ടില്ല എങ്കിൽ അവരെ കൂറുമാറ്റകാരായി മാത്രമേ കാണുവാൻ കഴിയുകയുള്ളൂ എന്നും കൂറുമാറിയവരെ പ്രത്യേക പാർട്ടിയായി പരിഗണിക്കാൻ കഴിയുകയില്ല എന്നും കോടതി വിധിച്ചു. കർണാടക ഹൈക്കോടതിയുടേതാണ് സുപ്രധാനമായ ഈ വിധി.

കൊല്ലെഗൽ സിറ്റി മുൻസിപ്പൽ കൗൺസിലിൽ നിന്ന് കൂറുമാറിയ ബിഎസ്പി അംഗങ്ങളെ അയോഗ്യരാക്കി പ്രഖ്യാപിച്ച ജില്ലാ ഇലക്ഷൻ ഓഫീസറുടെ തീരുമാനത്തെ ശരിവെച്ചുകൊണ്ട് ജസ്റ്റിസ് എം നാഗപ്രസന്നയാണ് സെപ്റ്റംബർ 25-ാം തീയതി സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്.

കൊല്ലെഗൽ സിറ്റി മുൻസിപ്പൽ കൗൺസിലിൽ 29-10-2020-ൽ മുനിസിപ്പൽ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നതിൻറെ ഭാഗമായി സംഭവിച്ച കൂറുമാറ്റത്തിനെപറ്റി ഉൽഭവിച്ച കേസിലാണ് ഇങ്ങനെ വിധിപ്രസ്താവം ഉണ്ടായിരിക്കുന്നത്. 

അധ്യക്ഷസ്ഥാനം വനിതാസംവരണമായിരുന്നു. ബി എസ് പിയുടെ 19 അംഗങ്ങളിൽ 17 പേർ റിബൽ സ്ഥാനാർഥിയായ ഗണകമ്മയെ പിന്തുണച്ച് വോട്ട് ചെയ്തു. പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയായിരുന്ന ജയമാരി ജി യ്ക്ക് രണ്ടുപേരുടെ പിന്തുണ മാത്രമാണ് കിട്ടിയത്. എന്നാൽ കൂറുമാറിയ 17 പേരെ അയോഗ്യരായി പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ വരണാധികാരി തീരുമാനമെടുത്തതിനെതിരെ അയോഗ്യരാക്കപ്പെട്ടവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി പ്രസ്താവം ഉണ്ടായിരിക്കുന്നത്. കൂറുമാറിയവർ  പ്രത്യേക പാർട്ടി രൂപീകരിക്കുകയോ മറ്റൊരു പാർട്ടിയിൽ ചേരുകയോ ചെയ്യാതെ പ്രത്യേക ബ്ലോക്കായി ഒന്നിച്ചുനിന്നു എന്നതുകൊണ്ട് അവരെ ഒരു പാർട്ടിയായി പരിഗണിക്കാൻ കഴിയില്ല എന്നും കൂറുമാറ്റക്കാർ മാത്രമായെ കാണുവാൻ സാധിക്കുകയുള്ളൂ എന്നുമാണ് കോടതി വിധിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *