ഇന്ധന വില വീണ്ടും കൂട്ടി; പെട്രോളിന് 30 പൈസയും ഡിസലിന് 37 പൈസയും കൂടി

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 30 പൈസയും ഡിസലിന് 37 പൈസയുമാണ് 06/10/21 ബുധനാഴ്ച കൂട്ടിയത്.

തിരുവനന്തപുരത്ത് പെട്രോളിന് 105.18 രൂപയും ഡീസലിന് 98.38 രൂപയുമാണ്. കൊച്ചിയിൽ പെട്രോളിന് 103.12 രൂപയും ഡീസലിന് 96.42 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 103.42 രൂപയും ഡീസലിന് 96.74 രൂപയുമാണ് .

എട്ട് ദിവസമായി പെട്രോളിന് കൂടിയത് ഒന്നര രൂപയിലേറെയാണ്. ഡീസലിന് ഒൻപത് ദിവസത്തിൽ കൂടിയത് രണ്ടര രൂപയുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →