മമ്പാട് : മലപ്പുറം മമ്പാട് മകൾക്കു നേരിടേണ്ടി വരുന്ന സ്ത്രീധന പീഡനത്തിൽ മനംനൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മകളുടെ ഭർത്താവ് അബ്ദുൽ ഹമീദ് അറസ്റ്റിൽ. ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് അബ്ദുൽ ഹമീദിനെ പിടികൂടിയത്. മകളുടെ ഭർത്താവിന്റെ മാനസിക പീഡനത്തെ തുടർന്നാണ് മലപ്പുറം മമ്പാട് സ്വദേശി മൂസക്കുട്ടി ആത്മഹത്യ ചെയ്തതെന്നായിരുന്നു പരാതി.മൂസക്കുട്ടിയുടെ മകൾ നൽകിയ സ്ത്രീധന പീഡന പരാതിയിലാണ് അറസ്റ്റ്.
സപ്റ്റംബർ 23നാണ് മൂസക്കുട്ടി ആത്മഹത്യ ചെയ്തത്. ആത്മഹതയുടെ കാരണം വ്യക്തമാക്കുന്ന വീഡിയോ മൊബൈലില്‍ പകര്‍ത്തിയ ശേഷമാണ് മൂസക്കുട്ടി ജീവനൊടുക്കിയത്. മകളുടെ ഭർത്താവ് സ്ത്രീധനത്തെ ചൊല്ലി മാനസികമായി പീഡിപ്പിക്കുന്നുവെന്നും, മാനസിക സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നുമാണ് മൂസക്കുട്ടി മരിക്കുന്നതിന് തൊട്ട് മുമ്പ് ചിത്രീകരിച്ച വീഡിയോയിലുള്ളത്. സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് മൂസക്കുട്ടിയുടെ കുടുംബം വണ്ടൂർ പൊലീസിൽ പരാതി നൽകിയിരുന്നു

