കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ശരിവച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

കൊച്ചി: കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. ഇത് സംബന്ധിച്ച് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ഡിവിഷന്‍ ബെഞ്ച് 05/10/21 ചൊവ്വാഴ്ച റദ്ദാക്കി.

സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി സര്‍വ്വകലാശാല അധികൃതര്‍ അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. 58 അധ്യാപക നിയമനങ്ങള്‍ സംബന്ധിച്ച കേസാണ് കോടതി പരിഗണിച്ചത്.

നേരത്തെസിംഗിള്‍ ബെഞ്ച് ഈ അധ്യാപക നിയമനങ്ങള്‍ റദ്ദാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →