ന്യൂഡല്‍ഹി: ഊര്‍ജ മേഖലയില്‍ 26000 കോടിയുടെ നിക്ഷേപവുമായി ഗൗതം അദാനി.എസ്.ബി. എനര്‍ജി ഹോള്‍ഡിങ്‌സ് ലിമിറ്റഡ് എന്ന വമ്പന്‍ കമ്പനിയെ അദാനിയുടെ ഉടമസ്ഥതിയിലുള്ള ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് സ്വന്തമാക്കി.ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായെന്ന് കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു.ഇതോടെ അദാനി ഗ്രീന്‍ എനര്‍ജിക്ക് പൂര്‍ണ ഉടമസ്ഥതയുള്ള സഹോദര സ്ഥാപനമായി എസ്.ബി. എനര്‍ജി ഹോള്‍ഡിങ്‌സ് മാറും. ജപ്പാന്‍ ആസ്ഥാനമായ സോഫ്റ്റ്ബാങ്കിന് 80 ശതമാനവും ഭാരതി ഗ്രൂപ്പിന് 20 ശതമാനവും ഉടമസ്ഥതയുണ്ടായിരുന്നതാണ് ഈ കമ്പനി. മെയ് 18 നാണ് ഇത് സംബന്ധിച്ച കരാറില്‍ അദാനിയുടെ കമ്പനി ഒപ്പ് വച്ചത്. എസ്.ബിക്ക് 1700 മെഗാവാട്ട് ഓപ്പറേഷണല്‍ അസ്സറ്റും 2554 മെഗാവാട്ടിന്റെ അസ്സറ്റ് നിര്‍മാണ ഘട്ടത്തിലുമാണ്.
ഊര്‍ജ മേഖലയില്‍ 26000 കോടിയുടെ നിക്ഷേപവുമായി ഗൗതം അദാനി
