ലോകമെമ്പാടും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയുടെ പ്രവര്‍ത്തനം തടസപ്പെട്ടു

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയുടെ പ്രവര്‍ത്തനം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തടസപ്പെട്ടു. പലര്‍ക്കും സേവനങ്ങള്‍ തടസപ്പെട്ടതായി ട്വിറ്ററിലൂടെയാണ് പുറംലോകമറിഞ്ഞത്.

04/10/21 തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് പലര്‍ക്കും സേവനങ്ങള്‍ നഷ്ടമായത്.

വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമുമെല്ലാം ഫേസ്ബുക്കിന്റെ കീഴിലാണ്. ഇന്ത്യയില്‍ ഈ മൂന്ന് പ്ലാറ്റ്‌ഫോമുകള്‍ക്കും വലിയ ഉപയോക്താക്കളുണ്ട്.

410 മില്യണ്‍ പേരാണ് ഇന്ത്യയില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. 530 മില്യണ്‍ പേര്‍ വാട്‌സാപ്പും 210 മില്യണ്‍ പേര്‍ ഇന്‍സ്റ്റഗ്രാമും ഇന്ത്യയില്‍ ഉപയോഗിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →