ചരണ്‍ജിത് സിങ് ചന്നിയുടെ കോപ്ടറിന് ലാന്‍ഡിങ് അനുമതി നല്‍കാതെ യു.പി

ലഖ്നൗ: മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുടെ ഹെലികോപ്ടറിന് ലാന്‍ഡിങ് അനുമതി നല്‍കണമെന്ന് പഞ്ചാബ് സര്‍ക്കാര്‍ യു.പി. സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍, പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജിന്തര്‍ സിങ് രണ്‍ധാവ എന്നിവരെ ലഖ്നൗ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുവദിക്കരുതെന്ന് യു.പി. സര്‍ക്കാര്‍ എയര്‍പോര്‍ട്ട് അതോറിറ്റിയോട് അഭ്യര്‍ഥിച്ചിരുന്നു. അതേസമയം, കേന്ദ്രമന്ത്രി അജയ്കുമാര്‍ മിശ്രയുടെ മകനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചാബ് പി.സി.സി. അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചാബ് ഗവര്‍ണറുടെ വസതിക്കു മുമ്പില്‍ പ്രതിഷേധം നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →