ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ ഖലിസ്ഥാന്‍ ഭീകരന്‍ ഭിന്ദ്രന്‍വാലയുടെ ചിത്രമുള്ള ടി ഷര്‍ട്ട് ധരിച്ച പ്രക്ഷോഭകര്‍ അക്രമം അഴിച്ചുവിടുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. ഈ ദൃശ്യങ്ങളുടെ സാധുത സ്ഥിരീകരിച്ചിട്ടില്ല. കരിങ്കൊടിേയന്തിയ പ്രക്ഷോഭകര്‍ വാഹനങ്ങള്‍ കത്തിക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. വാഹനങ്ങളില്‍നിന്നു പുറത്തുവീണ രണ്ടുപേരെ വടികള്‍ ഉപയോഗിച്ചു മര്‍ദിക്കുന്നതും സ്ഥിരീകരിക്കപ്പെടാത്ത ദൃശ്യങ്ങളിലുണ്ട്. സംഘര്‍ഷത്തിേലര്‍പ്പെട്ട ഇരുകൂട്ടരും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ തങ്ങളുടേതായ ഭാഷ്യം നല്‍കിയാണു പ്രചരിപ്പിക്കുന്നത്.
ഖലിസ്ഥാന്‍ ഭീകരന്റെ ചിത്രമുള്ള ടി ഷര്‍ട്ട് ധരിച്ച പ്രക്ഷോഭകര്‍: ലഖിംപുരില്‍ നിന്നുള്ള സ്ഥിരികരിക്കാത്ത ദൃശ്യങ്ങള്‍ പുറത്ത്
