വൈദ്യശാസ്‌ത്ര നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

സ്വീഡന്‍ : ഈ വര്‍ഷത്തെ നോബേല്‍ പുരസ്‌കാരങ്ങള്‍ക്ക്‌ തുടക്കമായി വൈദ്യശാസ്‌ത്ര നോബലാണ്‌ പതിവുപോലെ ആദ്യം പ്രഖ്യാപിച്ചത്‌. ഡേവിഡ്‌ ജൂലിയസിനും ആദംപാറ്റ്‌പൗഷ്യനുമാണ്‌ പുരസ്‌കാരം. ഊഷ്‌മാവും സ്‌പര്‍ശവും തിരിച്ചറിയാന്‍ സഹായിക്കുന്ന റിസപ്‌റ്ററുകളെ പറ്റിയുളള പഠനത്തിനാണ്‌ പുരസ്‌കാരം

ചൂടും തണുപ്പും സ്‌പര്‍ശനവും തിരിച്ചറിയാനുളള കഴിവിന്റെ സഹായത്തോടെയാണ്‌ ചുറ്റുമുളള ലോകത്തെയും ജീവിതത്തെയും നമ്മള്‍ മനസിലാക്കുന്നത്‌. എങ്ങനെയാണ്‌ ശരീരം ഊഷ്‌മാവും സ്‌പര്‍ശനവുമെല്ലാം തിരിച്ചറിയുന്നതെന്ന ചോദ്യത്തിനുളള ഉത്തരം കണ്ടെത്തിയതിനാണ്‌ ഇരുവര്‍ക്കും പുരസ്‌കാരം നല്‍കുന്നതെന്ന്‌ പുരസ്‌കാര സമിതി അറിയിച്ചു.

90 കളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലുമാണ്‌ ഇരുവരും സ്വതന്ത്ര ഗവേഷണത്തിലൂടെ നാഡീവ്യൂഹത്തിലെ രഹസ്യങ്ങലുടെ ചുരുളഴിച്ചത്‌. അമേരിക്കന്‍ സ്വദേശിയായ ഡേവിഡ്‌ ജൂലിയസ്‌ കാലഫോര്‍ണിയാ സര്‍വകലാശാലയില്‍ പ്രൊഫസറാണ്‌ ലബണില്‍ ജനിച്ച പാറ്റ്‌ പൗഷ്യനും വര്‍ഷങ്ങളായി അമേരിക്കയിലാണ്‌ താമസം കാലിഫോര്‍ണിയായിലെ സ്‌ക്രിപ്‌സ്‌ റിസേര്‍ച്ച്‌ സെന്ററില്‍ ജോലി ചെയ്യുകയാണിപ്പോള്‍

ഭൗതികശാസ്‌ത്ര നോബേല്‍ 2021 ഒക്ടോബര്‍ 5ന്‌ വൈകുന്നേരം 3.15നായിരിക്കും പ്രഖ്യാപിക്കുക. ഒക്ടോബര്‍ 6 ന്‌ വൈകിട്ട്‌ നാലരക്കായിരിക്കും രസതന്ത്ര നോബേല്‍ പ്രഖ്യാപനം. ഏഴിന്‌ സാഹിത്യ നോബേലും 8ന്‌ സമാധാന നോബേലും പ്രഖ്യാപിക്കും. ഒക്ടോബര്‍ 11നായിരിക്കും സാമ്പത്തിക ശാസ്‌ത്ര നോബേല്‍ പ്രഖ്യാപിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →