തിരുവനന്തപുരം: കെ റെയിൽ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
തിരുവനന്തപുരം കേന്ദ്രമായ സെന്റർ ഫോർ എൻവെയോൺമെന്റ് ഡെവലപ്പ്മെന്റ് സ്റ്റഡീസാണ് പഠനം നടത്തിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് സമഗ്ര പരിസ്ഥിതി ആഘാത പഠനം നടത്തുമെന്നും മുഖ്യമന്ത്രി 04/02/21 തിങ്കളാഴ്ച നിയമസഭയിൽ പറഞ്ഞു. പഠനത്തിനുളള ടെണ്ടർ നടപടി അവസാനഘട്ടത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
മത സാമുദായിക സംഘടനകളുടെ യോഗം വിളിക്കേണ്ട സാഹചര്യം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാജ വാർത്തകൾ നൽകി വർഗീയ കലാപം സൃഷ്ടിക്കാൻ ഓൺലൈൻ പോർട്ടലുകൾ ശ്രമിക്കുന്നുണ്ട്. ഇത് തടയാനായി രഹസ്യാന്വേഷണ വിഭാഗവും സൈബർ സെല്ലും പരിശോധന ശക്തമാക്കി. ഇത്തരം സംഭവങ്ങളിൽ ഓൺലൈൻ പോർട്ടലുകൾക്കെതിരെ കേസ് എടുത്തെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

