വയനാട്: പനമരം, ചെറുകാട്ടൂർ വില്ലേജുകൾക്ക് ഒ.ഡി.എഫ്.പ്ലസ് പദവി*

വയനാട്: പനമരം ഗ്രാമപഞ്ചായത്തിലെ രണ്ടു വില്ലേജുകൾക്ക് ഒ.ഡി.എഫ്.പ്ലസ് പദവി ലഭിച്ചു. പനമരം, ചെറുകാട്ടൂർ വില്ലേജുകൾക്കാണ് അംഗീകാരം ലഭിച്ചത്. സമ്പൂർണ വെളിയിട വിസർജ്ജന മുക്തവും, മാലിന്യ നിർമാർജ്ജനം നല്ല രീതിയിൽ നടക്കുന്നതുമായ പഞ്ചായത്തുകൾക്ക് ലഭിക്കുന്നതാണ് ഒ.ഡി.എഫ്.പ്ലസ് പദവി. പനമരം വില്ലേജ് പ്രഖ്യാപനം പഞ്ചായത്ത്‌ പ്രസിഡന്റ്‌  പി.എം ആസ്യ നിർവഹിച്ചു. ചെറുകാട്ടൂർ വില്ലേജ് പ്രഖ്യാപനം വൈസ് പ്രസിഡന്റ്‌ തോമസ് പാറക്കാലായിൽ നിർവഹിച്ചു. ഫാദർ ജോസ് കൊച്ചറക്കൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ പഞ്ചായത്തിൽ ശുചിത്വ മേഖലയിൽ പ്രവൃത്തിക്കുന്ന വരെ ആദരിച്ചു. മെമ്പർമാരായ അജയ് കുമാർ,രാമചന്ദ്രൻ മാസ്റ്റർ, രജിത വിജയൻ, കല്യാണി ബാബു, ആഷിക് മെമ്പർ, ആയിഷ ഉമ്മർ, ശാന്ത മെമ്പർ, അസിസ്റ്റന്റ് സെക്രട്ടറി ശ്രീ സജി, ജൂനിയർ സുപ്രണ്ട് അരുൺകുമാർ, വി ഇ ഒ സജീന്ദ്രൻ, സതീഷ്, ജിൻസി തോമസ് എന്നിവർ സംസാരിച്ചു.ഹരിത കർമസേന അംഗങ്ങൾ, കുടുംബശ്രീ ഭാരവാഹികൾ എന്നിവർ സന്നിഹിതരായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →