രാകേഷ് ടിക്കായത്ത് ലഖിംപുര്‍ ഖേരിയിലേക്ക് തിരിച്ചു

ഗാസിയാബാദ് : കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്ത് ലഖിംപുര്‍ ഖേരിയിലേക്ക് തിരിച്ചു. കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി കര്‍ഷകര്‍ മരിച്ച സാഹചര്യത്തിലാണ് രാകേഷ് ടിക്കായത്ത് ഇവിടേക്ക് തിരിച്ചത്.അപകടത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.

പരിക്കേറ്റവരെ ലഖിംപൂര്‍ ഖേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, കര്‍ഷകരെ കൊലപ്പെടുത്തിയാലും ഭയന്ന് പിന്മാറില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. യുപി നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ യോഗി സര്‍ക്കാരിനെതിരെ വിഷയം രാഷ്ട്രീയ ആയുധമാക്കുകയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍. അതേസമയം കര്‍ഷകരുടെ ആരോപണങ്ങള്‍ തള്ളി കേന്ദ്രമന്ത്രി അജയ് മിശ്രയും മകന്‍ ആശിഷ് മിശ്രയും രംഗത്തു വന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →