ബിജെപി നേതാക്കളുടെ മുന്‍കയ്യില്‍ നടന്ന കര്‍ഷക കൊലയെന്ന് പഞ്ചാബ് ഉപമുഖ്യമന്ത്രി, അപലപിച്ച് നേതാക്കള്‍

ചണ്ഡിഗഢ്: യുപിയിലെ ലക്ഷിംപൂര്‍ ഖേരിയില്‍ മന്ത്രിമാരുടെ വാഹനവ്യൂഹം ഇടിച്ചുകയറി കര്‍ഷകപ്രതിഷേധക്കാര്‍ മരിക്കാനിടയായ സംഭവത്തെ രാഷ്ട്രീയ നേതാക്കള്‍ അപലപിച്ചു.പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജിന്ദര്‍ സിങ് രന്ധാവയും സംഭവങ്ങളെ അപലപിച്ചു. ബിജെപി നേതാക്കളുടെ മുന്‍കയ്യില്‍ നടന്ന കൊലപാതകമാണ് ലക്ഷിംപൂരിലേതെന്ന് അദ്ദേഹം ആരോപിച്ചു. കര്‍ഷകര്‍ മരിക്കാനിടയായ ലക്ഷ്മി പൂര്‍ സംഭവത്തെ ശക്തമായി അപലപിക്കുന്നു. കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ ദുഃഖം അറിയിക്കുന്നു. കൂടാതെ ഉപമുഖ്യമന്ത്രി രന്ധാവയെ യുപിയിലേക്ക് അയക്കുന്നുമുണ്ട്. ഇരകളാക്കപ്പെട്ടവരുടെ കുടുംബത്തിന് ലഭ്യമായ എല്ലാ സഹായവും നല്‍കും”- പഞ്ചാബ് മുഖ്യമന്ത്രി ചരന്‍ജിത് സിങ് ചന്നി ട്വീറ്റ് ചെയ്തു.കുറ്റവാളികള്‍ക്കെതിരേ ശക്തമായ നടപടിയെടുത്ത് ഇരകള്‍ക്ക് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം യുപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനും പ്രാഥമികവിവരങ്ങള്‍ ലഭ്യമാക്കാനുമായി ഉപമുഖ്യമന്ത്രി സുഖ്ജിന്ദര്‍ രന്ധാവയെ യുപിയിലേക്ക് അയക്കാനും തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അകാലിദള്‍ നേതാവ് സുഖ്ബൂര്‍ സിങ് ബാദല്‍ സംഭവത്തെ അപലപിച്ചു. കര്‍ഷകരുടെ മുകളിലൂടെ കയറിയിങ്ങിയ വാഹനം ഓടിച്ചിരുന്ന ആഷിഷ് മിശ്രയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊലചെയ്യപ്പെട്ട കര്‍ഷക കുടുംബങ്ങള്‍ക്ക് നീതി ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →