എടക്കര ; ജീവനറ്റ ആകുഞ്ഞിനരികെ അവര്‍ കാവല്‍ നിന്നു. ഒന്നുംരണ്ടുമല്ല 33 മണിക്കൂര്‍. നാട്ടുകാര്‍ പൊട്ടിച്ച പടക്കമോ, വിശപ്പോ, ദാഹമോ ഒന്നും അവര്‍ക്ക പ്രശ്നമായില്ല. തളളയുള്പ്പെട മൂന്നുപേരാണ് ജഡത്തിനരികെ കാവല്‍ നിന്നത്.
ഗൂഡല്ലൂരിലെ പന്തല്ലൂരിന് സമീപം മലവന്‍ ചേരമ്പിടിയിലെ ചന്ദ്രന്റെ കൃഷിിയിടത്തിലാണ് 2021 ഒക്ടോബര്‍ 1 ശനിയാഴ്ച രാത്രി 9 മണിയോടെ കുട്ടിക്കൊമ്പന് ചരിഞ്ഞത്. ചായത്തോട്ടത്തില്‍ എട്ടാനകളാണ് തീറ്റതേടിയെത്തിയത്. ഇതിനിടെ ആനക്കുട്ടി കുഴഞ്ഞുവീണു. കുട്ടിക്കൊമ്പനെ ഉയര്‍ത്താനുളള ആനക്കൂട്ടത്തിന്റെ ശ്രമം വിഫലമായി. തടിച്ചുകൂടി പടക്കം പൊട്ടിച്ച നാട്ടുകാരെ ആനക്കൂട്ടം വിരട്ടിയോടിച്ചു. രാത്രി 11 മണിയോടെ അഞ്ച് ആനകള്‍ കാട്ടിലേക്ക് മടങ്ങുകയും ഒരു കൊമ്പനും രണ്ടുപിടിയാനകളും അവിടെതന്നെ നിലയുറപ്പിക്കുകയുമായിരുന്നു.
ഞായറാഴ്ച രാവിലെ ഏഴോടെ കുട്ടിക്കൊമ്പന്റെ ജഡത്തിലേക്ക് അവസാന നോട്ടവും അയച്ച് ആനകള്‍ കാട്ടിലേക്ക പിന്‍വാങ്ങി. കാവല്‍ നിന്ന പിടിയാനയാണ് കുട്ടിക്കൊമ്പന്റെ തളളയെന്ന് വനംവകുപ്പധികൃതര്‍ പറയുന്നു. റെയ്ഞ്ചര്‍ ആനന്ദ്കുമാര്‍,ഗാര്‍ഡ് ജയകുമാര്‍ , കൃപാകരന്‍,എന്നിവരുടെ നേതൃത്വത്തില്‍ കാവല്‍ ഏര്‍പ്പെടുത്തി. ജഡം തിങ്കളാഴ്ച പോസ്റ്റ് മോര്‍ട്ടം നടത്തും.

