ഇടുക്കിയിൽ ആറ് വയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് അടിച്ചു കൊന്നു

കട്ടപ്പന: ഇടുക്കിയിൽ ആറ് വയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് അടിച്ചു കൊന്നു. ഇടുക്കി ആനച്ചാലിലാണ് സംഭവം. ആനച്ചാൽ റിയാസ് മൻസിലിൽ അല്‍ത്താഫ് ആണ് കൊല്ലപ്പെട്ടത്. അല്‍ത്താഫിന്റെ തലയ്ക്ക് ബന്ധു ചുറ്റിക കൊണ്ട് അടിയ്ക്കുകയായിരുന്നൂവെന്ന് പൊലീസ് പറഞ്ഞു.

കുട്ടിയുടെ മാതാവിന്റെ സഹോദരനായ ഷാജഹാനാണ് ചുറ്റിക കൊണ്ട് കുട്ടിയുടെ തലയ്ക്കടിച്ചത്. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിൽ കുട്ടിയുടെ സഹോദരനും പരിക്കേറ്റിട്ടുണ്ട്. പ്രതിയ്ക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →