മക്കളുടെ മുന്നിലിട്ട്‌ ഭാര്യയെ കൊലപ്പെടുത്തി. ഭര്‍ത്താവ് പിടിയില്‍

മലപ്പുറം : മലപ്പുറം വാഴക്കോട്‌ മക്കളുടെ മുന്നിലിട്ട്‌ ഭാര്യയെ കൊലപ്പെടുത്തി. മുക്കം മുത്തലം അത്തിക്കാട്ട്‌ വീട്ടില്‍ മുഹമ്മദ്‌ ശമീറാണ്‌ ഭാര്യ ശക്കീറയെ കൊലപ്പെടുത്തിയത്‌. എട്ടും ആറും വയസുളള മക്കളുടെ മുമ്പില്‍ വച്ചായിരുന്നു കൊലപാതകം. 2021 ഒക്ടോബര്‍ 1ന്‌ പുലര്‍ച്ചെയായിരുന്നു സംഭവം.

കൊലപാതകത്തിന്‌ ശേഷം വീട്ടില്‍ നിന്നിറങ്ങിയ ശമീറിനെ കോഴിക്കോട്‌ മാവൂരില്‍ നിന്നാണ്‌ പോലീസ്‌ പിടികൂടിയത്‌. കാട്‌ മൂടിക്കിടക്കുന്ന പ്രദേശത്ത്‌ മദ്യത്തില്‍ വിഷം കലര്‍ത്തി സമീപത്ത്‌ കത്തിയും വച്ച്‌ കിടക്കുന്നതിനിടെയാണ്‌ വേഷം മാറിയെത്തിയ പോലീസ്‌ ശമീറിനെ പിടികൂടുന്നത്‌.

പത്തുവര്‍ഷം മുമ്പ്‌ പ്രണയ വിവാഹമായിരുന്നു ഇവരുടേത്‌. വാടക വീട്ടിലായിരുന്നു താമസം. ഒക്ടോബര്‍ 1ന്‌ രാവിലെ ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. വഴക്കിനൊടുവില്‍ കയ്യില്‍ കരുതിയിരുന്ന പ്ലാസ്റ്റിക്ക്‌ കയര്‍ ഭാര്യയുടെ കഴുത്തിലിട്ട്‌ മുറുക്കി കൊല്ലുകയായിരുന്നു. കൊലപാതകത്തിന്‌ ശേഷം അയല്‍വാസികള്‍ക്ക്‌ സന്ദേശമയച്ചാണ്‌ വീടുവിട്ടത്‌. ആത്മഹത്യക്കുളള ശ്രത്തിലായിരുന്നു ഇയാളെന്ന്‌ പോലീസ്‌ പറഞ്ഞു.മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ്‌ ഇയാള്‍ പിടിയിലായത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →