തിരുവനന്തപുരം: സി.പി. നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: മുൻചീഫ് സെക്രട്ടറി സി.പി. നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മികവുറ്റ ഭരണതന്ത്രജ്ഞനും സാഹിത്യകാരനുമായിരുന്നു സി.പി. നായർ. ചീഫ് സെക്രട്ടറി എന്ന നിലയിലും ഭരണ പരിഷ്‌കാര കമ്മിഷൻ അംഗമെന്ന നിലയിലും മറ്റും അദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങൾ ശ്രദ്ധേയമാണ്. സാഹിത്യത്തിന് പൊതുവിലും നർമ്മ സാഹിത്യ രംഗത്തിന് പ്രത്യേകിച്ചും അദ്ദേഹം വിലപ്പെട്ട സംഭാവനകൾ നൽകുകയുണ്ടായി. അപ്രതീക്ഷിതമായ വിയോഗമാണിതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →