ഷാര്‍ജ: ഐ.പി.എല്‍. ക്രിക്കറ്റ് സീസണില്‍ വ്യൂവര്‍ഷിപ്പില്‍ വന്‍ വര്‍ധനയുണ്ടായെന്ന് ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ.കഴിഞ്ഞ സീസണ്‍ അപേക്ഷിച്ച് വ്യൂവര്‍ഷിപ്പില്‍ 12 ദശലക്ഷത്തിന്റെ വര്‍ധനയുണ്ടായെന്നും ജയ് ഷാ പറഞ്ഞു. ഈ വര്‍ഷത്തെ വ്യൂവര്‍ഷിപ്പ് 380 ദശലക്ഷത്തിലെത്തി നില്‍ക്കുകയാണ്. ഐ.പി.എല്ലിന്റെ ആദ്യ ഘട്ടത്തില്‍ താരതമ്യേന വ്യൂവര്‍ഷിപ്പ് കുറവായിരുന്നു. ഈ സീസണിന്റെ തുടക്കത്തില്‍ 105 ദശലക്ഷമായിരുന്നു വ്യൂവര്‍ഷിപ്പ്.