പേരാവൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിൽ നിക്ഷേപ തട്ടിപ്പ്

കണ്ണൂർ: പേരാവൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിൽ നിക്ഷേപ തട്ടിപ്പ്. ചിട്ടിയിൽ ചേർന്നവർക്ക് കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നൽകിയില്ലെന്ന് പരാതി. മൂന്നു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായി ആരോപണം. പേരാവൂർ കോ – ഓപ്പറേറ്റീവ് ഹൗസ് ബിൽഡിംഗ് സൊസൈറ്റിയിലാണ് നിക്ഷേപകർ പ്രതിഷേധവുമായി രംഗത്തു വന്നത്.

2017 ൽ തുടങ്ങിയ ചിട്ടിയുടെ കാലാവധി ഓഗസ്റ്റ് പതിനഞ്ചിന് പൂർത്തിയായിരുന്നു. എന്നാൽ നിക്ഷേപതുക, പേരാവൂർ കോ – ഓപ്പറേറ്റീവ് ഹൗസ് ബിൽഡിംഗ് സൊസൈറ്റി തിരികെ നൽകുന്നില്ലെന്നാണ് ആരോപണം. നിക്ഷേപകർ സൊസൈറ്റിയെ സമീപിച്ചെങ്കിലും പണമില്ലെന്നായിരുന്നു മറുപടി. തുടർന്ന് പോലീസിൽ പരാതി നൽകി. പോലീസിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ സെപ്റ്റംബർ മുപ്പതിനു പണം നൽകുമെന്ന് സൊസൈറ്റി ഭാരവാഹികൾ ഉറപ്പു നൽകി. ഇതുപ്രകാരം, ഇന്ന് പണം വാങ്ങാനെത്തിയെങ്കിലും ആറുമാസം കൂടി സംരക്ഷണം വേണമെന്നാണ് ഭരണസമിതിയുടെ വിശദീകരണം. തുടർന്ന് നിക്ഷേപകരെല്ലാം പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →