ന്യൂയോര്‍ക്ക്: ആപ്പിളിന്റെയും സോണിയുടെയും പഴയ ഉപകരണങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം ഇന്നുകൂടി മാത്രം.പഴയ ആപ്പിള്‍ മാക്, ഐഫോണ്‍, സോണി പ്ലേസ്റ്റേഷന്‍3, സോണി പ്ലേസ്റ്റേഷന്‍ 4 കണ്‍സോളിന്റെ ചില പതിപ്പുകള്‍, ചില സ്മാര്‍ട്ട് ടിവികള്‍ എന്നിവയിലാണു നാളെ മുതല്‍ ഇന്റര്‍നെറ്റ് ലഭ്യമാകാതെ വരിക. ഇവയ്ക്കുള്ള ഇന്റര്‍നെറ്റ് സര്‍ട്ടിഫിക്കേറ്റ് ഇന്നു മുതല്‍ കാലഹരണപ്പെടുന്നതാണു പ്രശ്നം.ഹെപ്പര്‍ ടെക്സ്റ്റ് ട്രാന്‍സഫര്‍ പ്രോട്ടോകോള്‍ സെക്യുവര്‍ ഉപയോഗിക്കുന്ന വെബ്‌സൈറ്റുകളില്‍ പ്രവേശിക്കുന്നതിലാകും തടസമുണ്ടാകുക.
ആപ്പിളിന്റെ അടക്കം പഴയ ഉപകരണങ്ങളില്‍ ഇന്റര്‍നെറ്റ് ഇന്നവസാനിക്കും
