കസ്റ്റംസും വനംവകുപ്പും മോൻസന്റെ വീട്ടിൽ

കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ വനം വകുപ്പും കസ്റ്റംസും പരിശോധന നടത്തുന്നു.

പുരാവസ്തുക്കള്‍ വിറ്റതിന്റെ സാമ്പത്തിക ഇടപാടുകളും മോന്‍സന്റെ സാമ്പത്തിക സ്രോതസുകളും സംബന്ധിച്ച രേഖകള്‍ പരിശോധിക്കുന്നതിനാണ് കസ്റ്റംസ് 28/09/21 ചൊവ്വാഴ്ച ഉച്ചയ്ക്ക് മോന്‍സന്റെ വീട്ടിലെത്തിയത്.

ആനക്കൊമ്പിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണങ്ങള്‍ക്കാണ് വനംവകുപ്പ് പരിശോധന നടത്തുന്നത്. ഇത് ഒറിജിനലാണോ അങ്ങനെയാണെങ്കില്‍ അത് എവിടെ നിന്ന് കിട്ടി എന്നതാണ് വനംവകുപ്പ് പരിശോധിക്കുന്നത്.

വന്യമൃഗങ്ങളുടെ മറ്റു ശേഷിപ്പുകള്‍ ഉണ്ടോയെന്നും ഇതിന് ഔദ്യോഗിക രേഖകളുണ്ടോയെന്നും വനംവകുപ്പ് പരിശോധിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →