തിരുവനന്തന്തപുരം : ഹോക്കി താരം പി.ആർ ശ്രീജേഷ് വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറായി ചുമതലയേറ്റു. 28/09/21 ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ചുമതല ഏറ്റെടുത്തത്.
വിദ്യാഭ്യാസ വകുപ്പ് ശ്രീജേഷിന് സ്വീകരണവും ഒരുക്കി. ടോക്യോ ഒളിംപിക്സിലെ മെഡൽ നേട്ടത്തിന് ശേഷം ആദ്യമായി തലസ്ഥാനത്ത് എത്തിയ ഹോക്കി താരം പി ആർ ശ്രീജേഷിന് പൊതുവിദ്യാഭ്യാസ വകുപ്പ് വൻ വരവേൽപ്പാണ് നൽകിയത്.
മുഖ്യമന്ത്രിയെ കാണാനെത്തിയ ശ്രീജേഷ്, താരങ്ങൾ ഒപ്പിട്ട ജേഴ്സി സമ്മാനിച്ചു. തുറന്ന വാഹനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ആസ്ഥാനത്തേക്ക് ശ്രീജേഷിനെ ആനയിച്ചത്. ഓഫീസ് മുറ്റത്ത് അദ്ദേഹം വൃക്ഷത്തെ നട്ടു. ഹോക്കി പരിശീലനത്തിനായി സ്‌കൂളുകളിൽ കുട്ടികൾക്ക് ടർഫുകൾ ഒരുക്കണമെന്ന് സ്വീകരണ ചടങ്ങിൽ സർക്കാരിനോട് ശ്രീജേഷ് അഭ്യർത്ഥിച്ചു. ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ച ശ്രീജേഷ് ചുമതലയേൽക്കുകയും ചെയ്തു.