കലഹം തുടരുന്നു: പഞ്ചാബ് കോണ്‍ഗ്രസിലെ രണ്ടു പുതിയ മന്ത്രിമാര്‍ രാജിവച്ചു

അമൃത്സര്‍: നവ്ജോത് സിംഗ് സിദ്ദുവിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് കോണ്‍ഗ്രസിലെ പുതുതായി സ്ഥാനമേറ്റ മന്ത്രിസഭയില്‍ നിന്നും രണ്ടുമന്ത്രിമാര്‍ രാജിവെച്ചു. റസിയ സുല്‍ത്താനയും പര്‍ഗത് സിംഗുമാണ് രാജിവെച്ചത്. പിസിസി ട്രഷറര്‍ ഗുല്‍സന്‍ ചഹലും രാജിവെച്ചു. അല്‍പ്പ സമയം മുന്‍പ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും സിദ്ദു രാജിവച്ചിരുന്നു. നിലവിലെ സ്ഥിതി വിലയിരുത്താന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി അടിയന്തര മന്ത്രിസഭായോഗം വിളിച്ചു. പഞ്ചാബില്‍ മന്ത്രിമാരെ തീരുമാനിച്ചതില്‍ ഉള്‍പ്പടെ കടുത്ത അതൃപ്തി അറിയിച്ചാണ് പഞ്ചാബ് പിസിസി അദ്ധ്യക്ഷ സ്ഥാനം നവ്ജോത് സിംഗ് സിദ്ദു രാജിവച്ചത്. ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങുന്നത് പഞ്ചാബിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമാണന്ന് സിദ്ദു രാജിക്കത്തില്‍ പറയുന്നു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രാജിവച്ചപ്പോള്‍ തനിക്ക് അധികാരം നല്‍കുമെന്ന് സിദ്ദു കരുതി. അതുണ്ടാകാത്തതിലുള്ള അതൃപ്തിയാണ് ഇപ്പോഴത്തെ രാജിയിലേക്ക് നയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →