സിനിമ – സീരിയൽ നടി ശ്രീലക്ഷ്മി അന്തരിച്ചു

കോട്ടയം: സിനിമ – സീരിയൽ നടി ശ്രീലക്ഷ്മി(രജനി-38) അന്തരിച്ചു. നിരവധി സിനിമകളിലും സീരിയലുകളിലും ഷോർട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ ശ്രീലക്ഷ്മി അവതരിപ്പിച്ചിട്ടുണ്ട്. ചങ്ങനാശേരി കുറിച്ചി സചിവോത്തമപുരം തകിടിയേൽ രാജമ്മയുടെ മകളും, തലശേരി മാഹി സ്വദേശി വിനോദിന്റെ ഭാര്യയുമാണ്. രണ്ട് മക്കൾ. സംസ്കാരം 28/09/21 ചൊവ്വാഴ്ച വൈകിട്ട് 3ന് നടക്കും.

ചെല്ലപ്പൻ ഭവാനീദേവിയുടെ ഭാരതീയ നൃത്തകലാക്ഷേത്രത്തിൽ നൃത്തം അഭ്യസിച്ച് അരങ്ങേറ്റം കുറിച്ചു. തുടർന്ന് തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്റെ ജയകേരള നൃത്തകലാലയത്തിൽ വിവിധ ബാലേകളിൽ ശ്രദ്ധേയമാർന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട മുദ്ര നൃത്തവേദിയുടെ അർധാംഗന എന്ന ബാലേയിലെ അഭിനയത്തിന് അഖിലകേരള നൃത്തകലാലയത്തിന്റെ 2020-ലെ സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →