റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഞ്ചു മാസത്തില്‍ ഇരുചക്ര വാഹന വില്‍പ്പനയില്‍ 21 ശതമാനം കുറവ്

September 28, 2021 - 10:57 am

മുംെബെ: സാമ്പത്തിക വര്‍ഷത്തെ ആദ്യ അഞ്ചു മാസത്തില്‍ രാജ്യത്ത് ഇരുചക്ര വാഹന വില്‍പ്പനയില്‍ 21 ശതമാനം കുറവ്.സൊെസെറ്റി ഓഫ് ഓട്ടോമൊബീല്‍ മാനുഫാക്ചറേഴ്സിന്റെ കണക്കു പ്രകാരമാണ് റിപ്പോര്‍ട്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ അഞ്ചു മാസങ്ങളിലെ വില്‍പ്പന 21 ശതമാനം കുറഞ്ഞിട്ടുണ്ട്. 2011 സാമ്പത്തിക വര്‍ഷത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യത്തെ എസ് യു വി, മള്‍ട്ടി യൂട്ടിലിറ്റി വാഹനങ്ങള്‍, വാനുകള്‍ അടക്കമുള്ള യാത്രാ വാഹനങ്ങളുടെ വില്‍പ്പന കൂടിത്തുടങ്ങിയിട്ടുണ്ട്. ഏപ്രില്‍-ഓഗസറ്റ് മാസങ്ങളിലെ കണക്കനുസരിച്ച് യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ 1.2 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. എങ്കിലും വില്‍പന കോവിഡിന് മുമ്പുള്ള സ്ഥിതിയില്‍ എത്തിയിട്ടില്ല.വാഹന നിര്‍മാതാക്കള്‍ 2021 ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ രാജ്യത്ത് വിറ്റഴിച്ചത് 11.4 ലക്ഷം യാത്രാ വാഹനങ്ങളാണ്. ഈ സാമ്പത്തിക വര്‍ഷം അവസാനമാകുമ്പോഴേക്കും 27.4 ലക്ഷം എണ്ണമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന കുറഞ്ഞത് ഭാവിയില്‍ കാര്‍ വില്‍പ്പനയെയും ബാധിക്കുമെന്ന് ഈ മേഖലയിലുള്ളവര്‍ ആശങ്കപ്പെടുന്നു. ഇരുചക്ര വാഹന ഉടമകളാണു വരുമാനം കൂടുന്നതിനനുസരിച്ച് കാറിലേക്ക് മാറുന്നത്. എന്നാല്‍ അവരുടെ സാമ്പത്തിക സ്ഥിതി ഇരുചക്ര വാഹനങ്ങള്‍ വാങ്ങാന്‍ പോലും പ്രാപ്തമല്ലെന്നത് ഭാവിയില്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നാണ് ആശങ്ക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *